---
title: "തലശ്ശേരി ഗവ. കോളേജ് ഇനി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജ് ; പുനര്‍നാമകരണം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പ്രഖ്യാപിച്ചു"
english_title: "Thalassery Govt. College now Kodiyeri Balakrishnan Memorial Govt. College; Renaming Higher Education Minister Dr. R. Point declared"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/163250/Thalassery Govt. College now Kodiyeri Balakrishnan Memorial Govt. College; Renaming Higher Education Minister Dr. R. Point declared"
published_at: "2023-11-18T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65587d5c4f5d5_IMG-20231118-WA0074.jpg"
keywords: []
---

# തലശ്ശേരി ഗവ. കോളേജ് ഇനി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജ് ; പുനര്‍നാമകരണം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പ്രഖ്യാപിച്ചു

> **Lead Summary:** തലശ്ശേരി ഗവ. കോളേജ് ഇനി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജ് ; പുനര്‍നാമകരണം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പ്രഖ്യാപിച്ചു.

## Article Content

തലശ്ശേരി ഗവ. കോളേജ് ഇനി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജ് ; പുനര്‍നാമകരണം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പ്രഖ്യാപിച്ചു.

ഓണ്‍ലൈനില്‍ ആണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിച്ചു.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കണ്ണൂര്‍ സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. എ സാബു വിശിഷ്ട്ടാതിഥികളായി. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, തലശ്ശേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ജമുനാറാണി, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോകന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ,

ചൊക്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഒ ചന്ദ്രന്‍, പി ടി എ വൈസ് പ്രസിഡന്റ് വൈ എം അനില്‍കുമാര്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ അര്‍ജുന്‍, കോളേജ് ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ വി എ മുകുന്ദന്‍, കെ ഇ കുഞ്ഞബ്ദുള്ള, അഡ്വക്കേറ്റ് കെ സുഹൈബ് തങ്ങള്‍,ഷാനിദ് മേക്കുന്ന് എന്നിവര്‍ സന്നിഹിതരായി.

കോളേജ് പ്രിന്‍സിപ്പല്‍ ഡോ : ഹേനസ്വാഗതവും അസിസ്റ്റന്റ് പ്രൊഫസര്‍ കെ പി പ്രേമന്‍ നന്ദിയും പറഞ്ഞു. 2011-ല്‍ മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് തലശ്ശേരി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന ബ്രണ്ണന്‍ കോളേജ് ധര്‍മടം മണ്ഡലത്തിന്റെ ഭാഗമായി. ഇതോടെ തലശ്ശേരി മണ്ഡലത്തില്‍ ഗവ. എയ്ഡഡ് കോളേജ് ഇല്ലാതായി.

ഇതിനു പരിഹാരമായി കോടിയേരി ബാലകൃഷ്ണന്‍ മുന്‍കൈയെടുത്ത് ചൊക്ലിയില്‍ തുടങ്ങിയതാണ് ഗവ. കോളേജ് തലശ്ശേരി. ബി.എസ്സി. ജ്യോഗ്രഫി, ബി.എസ്സി. കെമിസ്ട്രി, എം.എ. ഹിസ്റ്ററി, എം.കോം. എന്നീ കോഴ്സുകള്‍ കൂടി വേണമെന്നാണ് ആവശ്യം.

ഇതുസംബന്ധിച്ച് നിവേദനം നല്‍കിയെങ്കിലും ഇതുവരെ നടപടിയായില്ല. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 11.2 കോടി രൂപയുടെ നിര്‍മാണം നടക്കുകയാണ്. അക്കാദമിക്ക് ബ്ലോക്ക്, പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ എന്നിവയാണ് നിര്‍മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/163250/Thalassery Govt. College now Kodiyeri Balakrishnan Memorial Govt. College; Renaming Higher Education Minister Dr. R. Point declared)